സ്ഥാപന ചരിത്രം
ചരിത്രം
സാമൂഹ്യ സാംസ്ക്കാരിക ചരിത്രം
സ്ഥലനാമോല്‍പത്തിയും ഐതീഹ്യങ്ങളും
ചാമുണ്ഡേശ്വരി ദേവിയെ കര്‍ണ്ണാടകത്തില്‍ നിന്നും കേരളത്തിലേയ്ക്ക് ആനയിക്കുവാന്‍ ആദിശങ്കരാചാര്യ സ്വാമികള്‍ നടത്തിയ ഉഗ്രതപസ്സില്‍ സംപ്രീതയായ ദേവി, തന്‍റെ ജ്യോതിയെ ഇപ്പോഴത്തെ ചോറ്റാനിക്കര ഉള്‍ക്കൊള്ളുന്ന വേന്ദനാട്ട് പ്രദേശത്ത് പ്രതിഷ്ഠിച്ച് ആരാധിക്കുവാന്‍ അനുവദിച്ചെന്നും, ജ്യോതി പ്രതിഷ്ഠിച്ച സ്ഥലം ജ്യോതിയാനിക്കരയെന്നും പിന്നീട് ചോറ്റാനിക്കരയും ആയിത്തീര്‍ന്നെന്നും ആണ് സ്ഥലനാമോല്പത്തിയെക്കുറിച്ചുള്ള ഐതീഹ്യം.
ഭൂമിയും കൃഷിയും
ഒരു ശതാബ്ദം മുമ്പുവരെ കരഭൂമികള്‍ മുഴുവന്‍ നിബിഡവനങ്ങളും കാട്ടുമൃഗങ്ങളുടെ ആവാസകേന്ദ്രങ്ങളും ആയിരുന്നു. ഭൂമിയുടെ ഉടമസ്ഥാവകാശം ക്ഷേത്രങ്ങളിലും മനകളിലും ഒതുങ്ങി നിന്നു.വെറുമ്പാട്ടം, കുത്തകപ്പാട്ടം, കാണം, വാക്കാല്‍, പാട്ടം, വാരം തുടങ്ങിയ വ്യവസ്ഥകള്‍ക്ക് വിധേയരായി കുടിയാന്മാര്‍ കൃഷി ചെയ്തു കൊണ്ടിരുന്നു. നെല്ല്, തെങ്ങ്, കവുങ്ങ് തുടങ്ങിയവയായിരുന്നു പ്രധാനവിളകള്‍.
സാമൂഹ്യ മാറ്റങ്ങളും ചെറുത്തുനില്‍പ്പുകളും
കുടിഒഴിപ്പിക്കലിനെതിരെ കുടികിടപ്പു സംഘവും കര്‍ഷക സംഘവും രംഗത്തു വരികയും ശക്തമായ ചെറുത്തു നില്‍പ്പു സമരങ്ങള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. ആദ്യകാലത്ത് ഓലയോ വൈയ്ക്കോലോ മേഞ്ഞവയായിരുന്നു വീടുകള്‍. പള്ളിപ്പുറത്തു മനയായിരുന്നു ഏക നമ്പൂതിരി കുടുംബം.
ജനവിഭാഗങ്ങളും സാമൂഹ്യജീവിതവും
നായന്മാര്‍, ഈഴവര്‍, ക്രിസ്ത്യാനികള്‍, പട്ടികജാതി പട്ടിക വര്‍ഗ്ഗക്കാര്‍ എന്നിവരായിരുന്നു മറ്റു നിവാസികള്‍. ഈ നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങള്‍ വരെ ഇവിടെ അയിത്തം കൊടികുത്തിവാണിരുന്നു.
സാംസ്കാരിക ചരിത്രം
സാംസ്കാരിക രംഗത്ത് ഒട്ടും മോശമല്ലാത്ത ഒരു ചരിത്രമാണ് ഈ പഞ്ചായത്തിനുള്ളത്. 1944 ല്‍ ആരംഭിച്ച കണയന്നൂര്‍ ഗ്രാമീണ വായനശാല ഇപ്പോഴും നല്ലനിലയില്‍ പ്രവര്‍ത്തിച്ചുവരുന്നു.
വായനശാലകളും കലാ സാംസ്കാരിക പ്രവര്‍ത്തനങ്ങളും
ഒരു ഡസനിലേറെ ക്ളബ്ബുകളും കൊച്ചിന്‍ പൂര്‍ണ്ണശ്രീ, സര്‍ഗ്ഗവീണ തുടങ്ങിയ പ്രൊഫഷണല്‍ നാടക ഗ്രൂപ്പുകളും നമ്മുടെ പഞ്ചായത്തുകളില്‍ കായിക, കലാ സാംസ്കാരിക രംഗത്തു പ്രവര്‍ത്തിക്കുന്നു.
ആരാധനാലയങ്ങള്‍
ചെറുതും വലുതുമായ ഒരു ഡസനോളം ക്ഷേത്രങ്ങള്‍ പഞ്ചായത്തിലുണ്ട്.
പഞ്ചായത്തിലെ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍ കടുംഗമംഗലം പുത്തന്‍ പള്ളിയും സെന്റ് തോമസ്സ് ചാപ്പലുകള്‍ തുടങ്ങിയവയാണ്.
ചോറ്റാനിക്കരയുടെ സാമൂഹ്യവും സാംസ്കാരികവുമായ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളെ അടയാളപ്പെടുത്തുന്ന സമ്പന്നമായ ചരിത്രപാരമ്പര്യമാണ് ഈ പഞ്ചായത്തിനുള്ളത്.