News and Updates
ചോറ്റാനിക്കര ഗ്രാമ പഞ്ചായത്ത്
തൂഫാന്‍ രണ്ടാം ഘട്ടം ഉദ്ഘാടനം
തദ്ദേശ സ്വയം ഭരണ വകുപ്പും പോലീസ് സേനയും ചേര്‍ന്ന് സംയുക്തമായി നടപ്പിലാക്കുന്ന ഓപ്പറേഷന്‍ തൂഫാന്‍ 2.0 പദ്ധതിയുടെ ചോറ്റാനിക്കര ഗ്രാമപഞ്ചായത്ത് തല ഉത്ഘാടനം 28/9/2026 രാവിലെ 10 മണിക്ക് എം.എ ജോണ്‍ മെമ്മോറിയല്‍ ഹാളില്‍ വച്ച് പഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ രാജു എന്‍ ഡി മറ്റത്തില്‍ നിര്‍വ്വഹിച്ചു. ചടങ്ങില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് ശ്രീമതി ഇന്ദിര ധര്‍മ്മരാജന്‍ അദ്ധ്യക്ഷത ബ്ലോക്ക് പഞ്ചായത്ത് മെമ്പര്‍ ശ്രീ ജയന്‍, ആരോഗ്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീമതി ലത സുകുമാരന്‍, വികസന കാര്യ സ്റ്റാന്‍റിംഗ് കമ്മറ്റി ചെയര്‍പേഴ്സണ്‍ ശ്രീ ജോണ്‍സണ്‍ തോമസ്, ചോറ്റാനിക്കര പോലീസ് സ്റ്റേഷന്‍ സബ് ഇന്‍സ്പെക്ടര്‍ ശ്രീ ഗോപകുമാര്‍ പി., വാര്‍ഡ് മെമ്പര്‍മാര്‍, പോലീസ് ഉദ്യോഗസ്ഥര്‍, ചോറ്റാനിക്കര വി.എച്ച്.സി, ഹൈസ്ക്കൂള്‍ എന്നിവിടങ്ങളിലെ പ്രിന്‍സിപ്പല്‍മാര്‍ , മറ്റ് അദ്ധ്യാപകര്‍ വിദ്യാര്‍ത്ഥികള്‍, പഞ്ചായത്ത് ജീവനക്കാര്‍ എന്നിവര്‍ പങ്കെടുത്തു. ഓപ്പറേഷന്‍ തൂഫാന്‍റെ ഭാഗമായി ചോറ്റാനിക്കര ടൌണില്‍ കൂടി റാലി നടത്തുകയും , പതാക ഉയര്‍ത്തുകയും , തൂഫാന്‍ ബാഡ്ജ് വിതരണം ചെയ്യുകയും ചെയ്തു. ചടങ്ങില്‍ പങ്കെടുത്തവര്‍ എല്ലാവരെയും ഉള്‍പ്പെടുത്തി ലഹരി വിരുദ്ധ പ്രതിഞ്ജ എടുത്തു. സംസ്ഥാന തല ഉത്ഘാടനത്തിന്‍റെ ലൈവ് പ്രദര്‍ശനം നടത്തുകയും ചെയ്തു.